Quantcast

'10 മിനുട്ട് കൊണ്ട് തീർക്കാവുന്ന വിഷയം മനഃപൂർവം വൈകിപ്പിക്കുന്നത് സംഘ്പരിവാറിന് വേണ്ടി'-ജുഡീഷ്യൽ കമ്മീഷനോട് വിയോജിപ്പെന്ന് വി.ഡി സതീശൻ

ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുന്നതിനോട് പ്രതിപക്ഷത്തിന് വിയോജിപ്പെന്ന് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Updated:

    2024-11-22 15:58:38.0

Published:

22 Nov 2024 2:44 PM GMT

VD Satheesan
X

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പെന്ന് സതീശൻ പറഞ്ഞു. 10 മിനുട്ട് കൊണ്ട് തീർക്കാവുന്ന വിഷയം മനഃപൂർവം വൈകിപ്പിക്കുന്നത് സംഘ്പരിവാറിന് അവസരമൊരുക്കിക്കൊടുക്കാനെന്നും അദ്ദേഹം വാർത്താകുറിപ്പിൽ വിമർശിച്ചു.

തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് പഠനം നടത്താനുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സതീശൻ. പെട്ടെന്ന് തീർക്കാവുന്ന വിഷയം മനഃപൂർവം വൈകിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‍ലിം സംഘടനകളും ഫാറൂഖ് കോളജ് മാനേജ്‌മെന്റും പ്രശ്‌നപരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തീരുമാനമെടുക്കാനും അക്കാര്യം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ ഇപ്പോൾ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയാണ്. സമരരംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടുപോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ലെന്നും വി.ഡി സതീശൻ വിമർശിച്ചു.

വി.ഡി സതീശന്റെ വാർത്താകുറിപ്പിന്റെ പൂർണരൂപം

മുനമ്പത്തെ പാവങ്ങൾക്ക് സർക്കാർ നീതി നിഷേധിക്കുന്നു: ജുഡീഷ്യൽ കമ്മീഷൻ തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല; പത്ത് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം നീട്ടികൊണ്ട് പോകുന്നത് സംഘ്പരിവാറിന് അവസരം നൽകാൻ

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണ്. പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന ഒരു വിഷയം മനപൂർവം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്ക് സർക്കാർ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്.

മുസ്ലിം സംഘടനകളും ഫാറൂഖ് കോളജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നൽകിയ സാഹചര്യത്തിൽ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സർക്കാരിന് കഴിയുമായിരുന്നു.

ഇപ്പോൾ ഏകപക്ഷീയമായ ഒരു തീരുമാനം സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചർച്ചയും സർക്കാർ നടത്തിയില്ല. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ട് പോകാൻ സർക്കാർ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ല.

സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യൽ കമ്മിഷൻ എന്ന തീരുമാനം അടിച്ചേൽപ്പിച്ചതിലൂടെ സർക്കാരിന് ദുരുദ്ദേശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂർത്തീകരിക്കാത്ത ജുഡീഷ്യൽ കമ്മീഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങൾക്ക് അർഹതപ്പെട്ട നീതിയാണ് സർക്കാർ ബോധപൂർവം നിഷേധിക്കുന്നത്.

Summary: VD Satheesan says the opposition disagrees with the appointment of a judicial commission in the Munambam Waqf land dispute

TAGS :

Next Story