Quantcast

നിയമസഭ കയ്യാങ്കളിക്കേസില്‍ കോടതിവിധി സ്വാഗതം ചെയ്ത് വി.ഡി സതീശൻ, കെ-ഫോണിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി

കെ-ഫോൺ അഴിമതിയുടെ ആഴവും പരപ്പും വരുംനാളുകളിൽ ജനങ്ങൾക്ക് മനസിലാകുമെന്ന് വി.ഡി സതീശൻ

MediaOne Logo

Web Desk

  • Published:

    14 Sep 2024 8:15 AM GMT

Kerala Opposition leader VD Satheesan welcomes the High Courts verdict in Kerala Assembly ruckus case, Kerala assembly ruckus case
X

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേസിനെ ദുർബലപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കെ-ഫോണിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

2017ൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏഴ് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. 20 ലക്ഷം പേർക്ക് കണക്ഷൻ നൽകുമെന്നായിരുന്നു സർക്കാർ വാദം. 5,000 പേർക്ക് പോലും കണക്ഷൻ നൽകിയിട്ടില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, അഴിമതിയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് കരാർ നൽകിയതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

പദ്ധതിയിൽ ക്രമക്കേടുകളുണ്ടെന്ന് സിഎജി അടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ-ഫോൺ അഴിമതിയുടെ ആഴവും പരപ്പും വരുംനാളുകളിൽ ജനങ്ങൾക്ക് മനസിലാകുമെന്നും സതീശൻ പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയാണു കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. പദ്ധതിയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ-ഫോൺ ടെൻഡർ നടപടികൾ തുടരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Summary: Kerala Opposition leader VD Satheesan welcomes the High Court's verdict in Kerala Assembly ruckus case

TAGS :

Next Story