'വോട്ടർ പട്ടികയിൽ ക്രമക്കേട്, വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ സിപിഎം പ്രവർത്തകര്‍': വി.ഡി സതീശന്‍
പിടിയിലായവർ സിപിഎം ബന്ധമുള്ളവരാണ്. വോട്ടർപ്പട്ടികയിൽപുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേട് നടന്നെന്നും സതീശൻ ആരോപിച്ചു.
കൊച്ചി: ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നൽ സിപിഎം പ്രവർത്തകരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിടിയിലായവർ സിപിഎം ബന്ധമുള്ളവരാണ്. വോട്ടർപ്പട്ടികയിൽപുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേട് നടന്നെന്നും സതീശൻ ആരോപിച്ചു.
വോട്ടർ പട്ടികയിൽ ചേർക്കാൻ യുഡിഎഫ് നൽകിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി സതീശൻ ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം ഇത് തള്ളിയതാണ്. ആറായിരം വോട്ടർമാരെ പുതുതായി ചേർക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നൽകിയത്. ഇതിൽ നിന്ന് മൂവായിരം വോട്ടർമാരെ ഒഴിവാക്കുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു.
ബിഎൽഒമാർ രേഖകൾ ഹാജരാക്കിയിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടൻ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശൻ ആരോപിച്ചു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാൽ സിപിഎമ്മിന് കൂടുതൽ വോട്ട് ചേർക്കാൻ ആയിട്ടില്ല. ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അർഹമായ വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും സതീശന്‍ പറഞ്ഞു.
തൃക്കാക്കരയിലെ 161ആം ബൂത്തിൽ കള്ളവോട്ടുണ്ടെന്ന ആരോപണവും വി.ഡി.സതീശൻ ഉന്നയിച്ചു. ഈ ബൂത്തിൽ 5 വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്. അഷ്റഫ് ദേശാഭിമാനി ഏജന്റാണ്- സതീശന്‍ പറഞ്ഞു.
Adjust Story Font
16