വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ: മന്ത്രി മുഹമ്മദ് റിയാസ്
''പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റും''
തിരുവനന്തപുരം: സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വി.ഡി സതീശൻ എന്നാൽ 'വെറും ഡയലോഗ്' സതീശൻ എന്നാണ്. എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചുവെന്നും റിയാസ് കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റും. നവ കേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസിൽ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
''രണ്ടരക്കൊല്ലം കാലം പ്രതിപക്ഷ നേതാവ് എന്തൊക്കെ പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തെറിവിളിക്കുകയാണ്. സെക്രട്ടറിയേറ്റിൽ സാധാരണ കൊടിയുമായിട്ടാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പൊലീസ് വാഹനം അക്രമിക്കുന്നു. സമരത്തിൽ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന ക്രിമിനല്‍ അംഗങ്ങളെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നു. അവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക കാറില്‍ കൊണ്ടുപോകുന്നു. ഇതൊക്കെയാണ് കാണുന്നത്. എല്ലാ മര്യാദയും ലംഘിച്ചാണ് കാര്യങ്ങൾ നടക്കുന്നത്''- റിയാസ് പറഞ്ഞു.
പ്രതിപക്ഷ നേതാവിവ് വ്യക്തിപരമായി പല പ്രശ്‌നങ്ങളും ഉണ്ടാകും. പാർട്ടിയിൽ തന്നെ അദ്ദേഹം ഒറ്റപ്പെടുകയാണ്. പിന്തുണ കുറയുന്നു. വ്യാജ ഐഡി കാർഡിൽ കൂടുതൽ ഒറ്റപ്പെടുന്നു. പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ സ്വന്തക്കാരും ചേർന്ന് ചെയ്തതാണ് വ്യാജ ഐഡി കാർഡെന്ന് പൊതുവെ ചർച്ച ചെയ്യപ്പെടുന്നുവെന്നും റിയാസ് ആരോപിച്ചു.
അതേസമയം പ്രതിപക്ഷത്തിന്റേത് അപക്വമായ നിലപാടെന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി . ഇതുപോലെ അപക്വമായ തീരുമാനം എടുക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തിനുണ്ടായിട്ടില്ല, അക്രമ പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറി. അവര്‍ കേരളത്തിൽ കൂടുതൽ ഒറ്റപ്പെടുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
Watch Video Report
Adjust Story Font
16