അടച്ചുപൂട്ടിയ യോഗം നടന്നിട്ടില്ല, ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല; ഗ്രൂപ്പ് യോഗം കള്ളവാര്‍ത്തയെന്ന് വി.ഡി സതീശന്‍
പ്രതിപക്ഷ നേതാവിന്‍റെ വസതിയിലെ ഗ്രൂപ്പ് യോഗം നടന്നുവെന്ന വാര്‍ത്തകളെ തള്ളി വി.ഡി സതീശന്‍ രംഗത്ത്.
പ്രതിപക്ഷ നേതാവിന്‍റെ വസതിയിലെ ഗ്രൂപ്പ് യോഗം നടന്നുവെന്ന വാര്‍ത്തകളെ തള്ളി വി.ഡി സതീശന്‍ രംഗത്ത്. പ്രതിപക്ഷ നേതാവിന്‍റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് ആളയച്ച് പരിശോധിച്ചു എന്ന പ്രചാരണങ്ങളെയും സതീശന്‍ തള്ളി.
പുനഃസംഘടന നടക്കുന്നതിനാൽ പലരും വന്ന് കാണുന്നുണ്ട്, പക്ഷേ ഇവിടെ അടച്ച് പൂട്ടിയ യോഗം നടന്നു എന്ന് പറയുന്നത് ശരിയല്ല... ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല. വാർത്തകൾ വരുന്നത് എവിടെ നിന്നാണെന്ന് എല്ലാവർക്കും അറിയാം. ടി.യു രാധാകൃഷ്ണൻ ഒരു പരിപാടിയിൽ ക്ഷണിക്കാനാണ് വന്നത്. ഒരു പണിയും ഇല്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നത്. വിഡി സതീശന്‍ പറഞ്ഞു
അതേസമയം മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി.
550 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങാന്‍ ഉത്തരവ് നല്‍കിയ അതേദിവസം തന്നെയാണ് ഒരു കമ്പനി പോലുമല്ലാത്തവര്‍ അയച്ചു കൊടുത്ത മെയിലിന്‍റെ അടിസ്ഥാനത്തില്‍ 1550 രൂപക്ക് ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഇത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സതീശന്‍ കുറ്റപ്പെടുത്തി
Adjust Story Font
16