'വി.മുരളീധരൻ സംഘ്പരിവാര്‍ -പിണറായി സെറ്റിൽമെന്റ് ഇടനിലക്കാരൻ '; വി.ഡി സതീശൻ
''സ്വർണക്കടത്ത്,ലാവലിൻ കേസടക്കം ഇത്തരത്തിൽ ഒത്തുതീർപ്പാക്കി''
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘ്പരിവാറിന്റെയും ഇടനിലക്കാരനാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതുകൊണ്ടാണ് എക്സാ ലോജിക് ഇടപാട് സി.ബി.ഐ-യോ ഇ ഡിയോ അന്വേഷിക്കാത്തത്.സ്വർണക്കടത്ത്,ലാവലിൻ കേസടക്കം ഇത്തരത്തിൽ ഒത്തുതീർപ്പാക്കി. മോദിയുടെ മുന്നിലുള്ള മുഖ്യമന്ത്രിയുടെ കൈകൂപ്പിയുള്ള നിൽപ്പ് എല്ലാത്തിനുമുള്ള മറുപടിയാണന്നും വി.ഡി സതീശന്‍ പറഞ്ഞു.
എക്സാലോജിക് ഇടപാടുകളെക്കുറിച്ച് സി.പി.എമ്മിന് ഒന്നുമറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. അറിയുമെങ്കിൽ എ.കെ.ബാലൻ തെളിവുകൾ ഹാജരാക്കട്ടെ.രേഖകൾ ഹാജരാക്കിയാൽ ആരോപണങ്ങൾ താൻ പിൻവലിക്കാമെന്നും വി.ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു.
സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടി ചുരുക്കാൻ പ്രധാന മന്ത്രി നരേന്ദ്രമോദി ഇടപെട്ടത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു. നിയമ വിരുദ്ധമായാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. അതിന് അതീതമായി നീതി ആയോഗ് നിലപാട് എടുത്തിട്ടുണ്ടെങ്കിൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16