Quantcast

കോൺഗ്രസിൽ ഒരു നേതാവിനും ഒരു തടസവുമില്ല; വി.ഡി സതീശൻ

'ഹിമാചലിലെ താരപ്രചാരക ലിസ്റ്റിൽ തരൂർ ഉണ്ടായിരുന്നില്ല'

MediaOne Logo

Web Desk

  • Published:

    20 Nov 2022 7:13 AM GMT

കോൺഗ്രസിൽ ഒരു നേതാവിനും ഒരു തടസവുമില്ല; വി.ഡി സതീശൻ
X

തിരുവനന്തപുരം: ശശി തരൂരിന്റെ വിഷയം സംഘടനാപരമായ കാര്യമാണെന്നും നിലപാട് കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ശശി തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു നേതാവിനും ഒരു തടസവുമുണ്ടാകില്ല. ഹിമാചലിലെ താരപ്രചാരക ലിസ്റ്റിൽ തരൂർ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ ഒഴിവാക്കിയെന്ന് പറയുമെന്നും വി.ഡി സതീശൻ ചോദിച്ചു. കോൺഗ്രസിൽ ആരെയും ഒഴിവാക്കില്ല. ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പറയാനില്ല. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിന് 'നോ കമന്റ്' എന്നായിരുന്നു മറുപടി.

അതേസമയം, തരൂരിന്റെ പര്യടനം എം കെ രാഘവനാണ് ജില്ലാ കമ്മിറ്റിയെ അറിയിച്ചതെന്നും തരൂർ അറിയിച്ചിരുന്നെങ്കിൽ ഡി.സി.സി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ കുമാർ പറഞ്ഞു. ശശി തരൂരിന്റെ സേവനം പാർട്ടി പൂർണമായി വിനിയോഗിക്കുമെന്ന് കെ മുരളീധരനും പ്രതികരിച്ചിരുന്നു. എന്നാൽ ശശിതരൂരുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളെ കുറിച്ച് വൈകുന്നേരം പറയാമെന്ന് എം.കെ.രാഘവൻ എം.പിയും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വൈകുന്നേരത്തെ സെമിനാറിൽ പറയും. എന്തു നടന്നു,എന്തെല്ലാം നടന്നു,ശശിതരൂരിന്റെ പരിപാടിയെ കുറിച്ച് നടന്ന ചർച്ചകളെകുറിച്ചും വിശദമായി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story