സർക്കാർ പ്രകോപിപ്പിച്ചു, വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമം: വിഡി സതീശൻ
അരക്ഷിത ബോധം ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും അത് നരേന്ദ്രമോദിക്കും പിണറായി വിജയനുമുണ്ടെന്നും പ്രതിപക്ഷ നേതാവ്
വിഴിഞ്ഞം സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും സർക്കാർ മനപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവിടെ നടന്ന അക്രമ സംഭവങ്ങളെ തങ്ങൾ അനുകൂലിക്കുന്നില്ലെന്നും എന്നാൽ ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയും സഹായ മെത്രാനെ രണ്ടാം പ്രതിയാക്കി അന്വേഷിച്ച് ചെന്ന പള്ളിക്കമ്മിറ്റിക്കാരെ അകത്താക്കിയും ജനങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ആറു മണിക്ക് വന്ന പാറക്കല്ലുകൾ പൊലീസ് തടഞ്ഞിട്ടുവെന്നും അപ്പോ സമരക്കാരില്ലായിരുന്നുവെന്നും കലാപം ഉണ്ടാകാനാണ് ഇത് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അരക്ഷിത ബോധം ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും അത് നരേന്ദ്രമോദിക്കും പിണറായി വിജയനുമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. തീവ്രവാദ ബന്ധമുണ്ടെന്ന പേരിൽ ഒമ്പത് പേരുടെ ചിത്രം ദേശാഭിമാനി കൊടുത്തതിൽ ഒരാൾ മന്ത്രി ആൻറണി രാജുവിന്റെ സഹോദരനാണെന്നും സഹോദരന് തീവ്രവാദബന്ധം ഉണ്ടോയെന്ന് മന്ത്രി തന്നെ പറയട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
Opposition leader VD Satheesan said that an attempt was being made to portray the Vizhinjam protesters as terrorists and that the government was deliberately creating provocation.
Adjust Story Font
16