Quantcast

ഉമ തോമസിന്‍റെ ലീഡ് പ്രതീക്ഷിച്ചതാണെന്ന് വി.ഡി സതീശൻ

ഫലം പൂർണമായി പുറത്തുവന്ന ശേഷം ബാക്കി പ്രതികരിക്കാമെന്നും സതീശന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    3 Jun 2022 4:33 AM

ഉമ തോമസിന്‍റെ ലീഡ് പ്രതീക്ഷിച്ചതാണെന്ന് വി.ഡി സതീശൻ
X

കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസിന്‍റെ ലീഡ് പ്രതീക്ഷിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫലം പൂർണമായി പുറത്തുവന്ന ശേഷം ബാക്കി പ്രതികരിക്കാമെന്നും സതീശന്‍ പറഞ്ഞു.

വര്‍ഗീയ ചേരിതിരിവിനെതിരായ ഫലമാണ് തൃക്കാക്കരയിലേതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫിന്‍റെ വികസന രാഷ്ട്രീയത്തെ ജനം പിന്തുണച്ചു. തൃക്കാക്കരയിൽ വിഭാഗീയ പ്രചരണം നടന്നു. അക്കാര്യങ്ങള്‍ ജനം തള്ളിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിനെതിരായ വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സാദിഖലി തങ്ങള്‍ പ്രതികരിച്ചു.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉമയുടെ ലീഡ് 10,000 കടന്നിട്ടുണ്ട്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ ഉമ തോമസ് മുന്നില്‍ തന്നെയായിരുന്നു. ഓരോ റൗണ്ടുകള്‍ പിന്നിടുമ്പോഴും യു.ഡി.എഫ് സ്ഥാനാര്‍ഥി ലീഡുയര്‍ത്തിക്കൊണ്ടിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ കഴിഞ്ഞ തവണത്തെ പി.ടിയുടെ ലീഡ് മറികടക്കാന്‍ ഉമക്കു കഴിഞ്ഞു.

TAGS :

Next Story