Quantcast

'സർക്കാറിന്റെ ധാർഷ്ട്യം'- സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് പിടിവാശിയാണെന്ന് വി.ഡി സതീശൻ

'എംഎൽഎമാരുടെ സമരം തുടരും. നിയമസഭയ്ക്ക് അകത്തും ശക്തമായ സമരം നടത്തും'

MediaOne Logo

Web Desk

  • Updated:

    2023-02-08 13:20:56.0

Published:

8 Feb 2023 11:25 AM GMT

VD Satheeshan, niyama sabha, kerala politics
X

vd satheeshan

തിരുവനന്തപുരം: ഇന്ധന സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിനാശകരമായ ബജറ്റാണ് അവതരിപ്പിച്ചത്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കേരളത്തിന്റെ താളം തെറ്റിക്കുന്ന ബജറ്റിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വി.ഡി സതീശൻ പറഞ്ഞു. ഇതിനെതിരെ ഈ മാസം 13,14 തീയതികളിൽ ജില്ലകളിൽ രാപ്പകൽ സമരം നടത്തും. എംഎൽഎമാരുടെ സമരം തുടരും. നിയമസഭയ്ക്ക് അകത്തും ശക്തമായ സമരം നടത്തുമെന്നും സതീശൻ പറഞ്ഞു.

നികുതി അരാജകത്വമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. നികുതി പിരിച്ചെടുക്കാത്തതിൽ സംസ്ഥാനത്തിന് നഷ്ടമായത് 25000 കോടിയാണ്. സർക്കാർ വരുത്തി വെച്ചതാണ് ധന പ്രതിസന്ധിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്ധന സെസ് അടക്കം ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ഇന്ധന സെസ് കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. പത്രങ്ങളിൽ കുറയ്ക്കുമെന്ന് പറഞ്ഞതാണ് യു.ഡി.എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാൽ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയതെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്ന് അദ്ദേഹം ചോദിച്ചു. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകുമെന്നും മന്ത്രി പരിഹസിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബജറ്റ് ചർച്ച ബഹിഷ്‌കരിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.

TAGS :

Next Story