Quantcast

'കോൺ​ഗ്രസിനെ ​ദുർബലപ്പെടുത്തിയത് വി.‍ഡി സതീശൻ, പാർട്ടിയെ ഹൈജാക്ക് ചെയ്തു'; പ്രതിപക്ഷനേതാവിനെതിരെ ആഞ്ഞടിച്ച് പി. സരിൻ

'രാഹുൽ മാങ്കൂട്ടത്തിൽ വളർന്നുവരുന്ന കുട്ടി സതീശൻ'

MediaOne Logo

Web Desk

  • Updated:

    2024-10-17 07:25:31.0

Published:

17 Oct 2024 6:45 AM GMT

VD Satheesan weakened the Congress; P. Sarin
X

പാലക്കാട്: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഡോക്ടർ പി. സരിൻ. കോൺ​ഗ്രസിനെ ​ദുർബലപ്പെടുത്തിയത് വി.‍ഡി സതീശനാണെന്നും, സതീശൻ പാർട്ടിയെ ​ഹൈജാക്ക് ചെയ്തെന്നും സരിൻ പറഞ്ഞു. സതീശന് മൃദു ബിജെപി സമീപനമെന്നും സരിൻ കൂട്ടിച്ചേർത്തു.

'കോൺ​ഗ്രസിൽ ഉടമ- കീഴാള ബന്ധമാണുള്ളത്. ഇങ്ങനെ പോയാൽ 2026ൽ കോൺ​ഗ്രസിന് പച്ച തൊടാൻ കഴിയില്ല. കോൺ​ഗ്രസിൻ്റെ രാഷ്ട്രിയ അധഃപതനത്തിന് കാരണം സതീശനാണ്. പാലക്കാട് എംഎൽഎയെ വടകര മത്സരിപ്പിക്കാൻ തീരുമാനിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തിൻ്റെ ഭാ​ഗമാണ്. ഷാഫിയുടെ ജയം പാലക്കാട് ബിജെപിക്ക് ​ഗുണം കിട്ടാൻ വേണ്ടിയാണ്. 13ന് വോട്ടെടുപ്പ് നടന്നാൽ ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കും.'- സരിൻ പറഞ്ഞു.

'രാഹുൽ മാങ്കൂട്ടത്തിൽ വളർന്നുവരുന്ന കുട്ടി സതീശനാണ്. രാഹുൽ ഭീഷണി സ്വരത്തിൽ സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോയി പ്രാർഥിക്കേണ്ടിയിരുന്നത് ആളെക്കൂട്ടിയായിരുന്നില്ല. മണിയടി രാഷ്ട്രീയത്തിൻ്റെ ഉദാഹരണമാണ് രാഹുൽ.'- അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story