Quantcast

കെ റെയിൽ വിരുദ്ധ സമരത്തിന് യുഡിഎഫ് പിന്തുണ നൽകും; വിമോചനസമരമെന്ന് പറയുന്നത് അബദ്ധം: വി.ഡി സതീശൻ

വിമോചനസമരമെന്ന എൽഡിഎഫ് ആരോപണം പ്രതിപക്ഷനേതാവ് തള്ളി. ഒരു ജാതി മത ശക്തികളുടെയും പിന്തുണ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 March 2022 9:14 AM GMT

കെ റെയിൽ വിരുദ്ധ സമരത്തിന് യുഡിഎഫ് പിന്തുണ നൽകും; വിമോചനസമരമെന്ന് പറയുന്നത് അബദ്ധം: വി.ഡി സതീശൻ
X

കെ റെയിലിനെതിരെ ജനങ്ങൾ നടത്തുന്ന സമരത്തിന് യുഡിഎഫ് പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സജി ചെറിയാനും ഇ.പി ജയരാജനും പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരാണ്. കെ-റെയിൽ വിഷയത്തിൽ മന്ത്രിമാരും എം.ഡിയും പറയുന്നത് പരസ്പര വിരുദ്ധമായാണ്. വിഷയം ആദ്യം സർക്കാരുമായി ബന്ധപ്പെട്ടവർ പഠിക്കണം. മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അദ്ദേഹത്തെ പാർട്ടിക്കാർക്ക് പേടിയുണ്ടാവും. നാട്ടിലുള്ളവർ എല്ലാവരും ഭയന്നാണ് നിൽക്കുന്നതെന്ന് മുഖ്യമന്ത്രി കരുതരുതെന്നും വി.ഡി സതീശൻ പറഞ്ഞു.

വിമോചനസമരമെന്ന എൽഡിഎഫ് ആരോപണം പ്രതിപക്ഷനേതാവ് തള്ളി. ഒരു ജാതി മത ശക്തികളുടെയും പിന്തുണ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് കെ റെയിലിനെതിരെ സമരം ചെയ്യുന്നത്. അതിന് യുഡിഎഫ് പിന്തുണ കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടി കിട്ടേണ്ട സമരമാണ് ഇന്നലെ നടന്നതെന്നായിരുന്നു കെ റെയിൽ വിരുദ്ധ സമരത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. സമരക്കാർക്കെതിരെ പൊലീസ് സംയമനം പാലിക്കുകയായിരുന്നു. കെ റെയിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. സമരത്തിന് മുന്നിൽ സർക്കാർ കീഴടങ്ങില്ല. ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്ക് എതിരായ സമരമാണെന്നും കോടിയേരി പറഞ്ഞു.


TAGS :

Next Story