സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണം:യു.ഡി.എഫ്
സര്‍ക്കാരിന്റെ ഫോര്‍മുല അംഗീകരിക്കുന്ന നിലപാടാണ് വി.ഡി സതീശന്‍ ആദ്യം സ്വീകരിച്ചിരുന്നത്. മുസ്‌ലിം ലീഗ് ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് സതീശന്‍ നിലപാട് തിരുത്തിയത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് നിലനിര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുസ്‌ലിം സമുദായത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പ്രത്യേക സ്‌കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി. ഇത് നിലനിര്‍ത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ് യു.ഡി.എഫ് ഫോര്‍മുലയിലെ ആവശ്യമെന്നും സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഫോര്‍മുല അംഗീകരിക്കുന്ന നിലപാടാണ് വി.ഡി സതീശന്‍ ആദ്യം സ്വീകരിച്ചിരുന്നത്. മുസ്‌ലിം ലീഗ് ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് സതീശന്‍ നിലപാട് തിരുത്തിയത്. പുതിയ പദ്ധതിപ്രകാരം മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാവില്ലെന്നായിരുന്നു ആദ്യം സതീശന്‍ പറഞ്ഞത്.
സതീശന്റെ നിലപാടിനെതിരെ ഇ.ടി മുഹമ്മദ് ബഷീറാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടിയും സ്വാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനം വിളിച്ച് ലീഗ് നിലപാട് വ്യക്തമാക്കി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ 100 ശതമാനവും മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ടതാണെന്നാണ് ലീഗ് നിലപാട്. മറ്റുസമുദായങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അവതരിപ്പിക്കണമെന്നും ലീഗ് പറയുന്നു.
Adjust Story Font
16