Quantcast

'എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻപിടിക്കൽ'; വി.ഡി സതീശൻ

'കൊലയാളി സംഘത്തിന് നേതൃത്വം നൽകുന്നവരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കും. ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങൾ അവർ വെളിപ്പെടുത്തും'

MediaOne Logo

Web Desk

  • Updated:

    2022-04-19 07:56:42.0

Published:

19 April 2022 7:16 AM GMT

എം.വി ഗോവിന്ദന്റെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻപിടിക്കൽ; വി.ഡി സതീശൻ
X

പാലക്കാട്: ഭൂരിപക്ഷ വർഗീയതയാണ് ന്യൂനപക്ഷ വർഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം വി ഗോവിന്ദൻറെ പ്രസ്താവന കലക്കവെള്ളത്തിൽ മീൻപിടിക്കലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ എതിർക്കുന്നതാണ് യുഡിഎഫ് നിലപാടെന്നും സതീശൻ പറഞ്ഞു.

'ഭൂരിപക്ഷ വർഗീയവാദികൾ, ന്യൂനപക്ഷ വർഗീയവാദികൾ, സിപിഎം എന്നിവർക്കാണ് കേരളത്തിൽ കൊലയാളി സംഘങ്ങളുള്ളത്.തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് സർക്കാരിൻറെയും മന്ത്രിമാരുടെയും കളി. കൊലയാളി സംഘത്തിന് നേതൃത്വം നൽകുന്നവരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കും. ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങൾ അവർ വെളിപ്പെടുത്തുമെന്നും' സതീശൻ പറഞ്ഞു.'പൊലീസിന് ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ രാജിവെച്ച് പോകണം.പാലക്കാട്ടെ ആർ.എസ്.എസ്, എസ്.ഡി.പി.ഐ നേതൃത്വം അറിയാതെ കൊലപാതകങ്ങൾ നടക്കില്ലെന്നും' അദ്ദേഹം പറഞ്ഞു.

'കെ.റെയിലിൽ ബി.ജെ.പിയുമായും എസ്.ഡി.പി യുമായി ഞങ്ങൾ സമരം നടത്തിയിട്ടില്ല.സർക്കാർ കുറ്റിയിടൽ നിർത്തിയത് കൊണ്ടാണ് ഞങ്ങൾ സമരം നിർത്തിയതെന്നും രാഷ്ട്രീയമായ ആരോപണത്തിന് ഞങ്ങൾ മറുപടി പറയാമെന്നും' സതീശൻ പറഞ്ഞു. കെ.എസ്.ഇ.ബി സമരത്തിൽ സി.ഐ.ടി.യുവിനെ ഉപയോഗിച്ച് ഘടകക്ഷി മന്ത്രിയെ വിരട്ടുകയാണ്. ഇതിന് മുഖ്യമന്ത്രിയുടെ മൗനാനുവാദം ഉണ്ടെന്നും സതീശൻ ആരോപിച്ചു.

TAGS :

Next Story