'കെ-ഫോണിൽ സിബിഐ അന്വേഷണം വേണം'; വി.ഡി സതീശൻ ഹൈക്കോടതിയിൽ
പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി ഉണ്ടെന്നാണ് ആരോപണം.
കൊച്ചി: കെ ഫോൺ പദ്ധതി നടത്തിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഹൈക്കോടതിയെ സമീപിച്ചു.പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി ഉണ്ടെന്നാണ് ആരോപണം.
സംസ്ഥാനത്തിന് നാഴികക്കല്ലാവേണ്ട പദ്ധതി പരിചയസമ്പത്തില്ലാത്ത ആളുകളെ ഏൽപ്പിച്ചുവെന്നും ഉപകരാർ പല കമ്പനികൾക്ക് വീതിച്ചു നൽകിയത് വഴി വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് സതീശൻ ആരോപിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം ഉണ്ടായെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലാ സ്ഥാപനമായ RailTel നെ മുൻനിർത്തിയാണ് SRIT കരാർ ഏറ്റെടുത്തത്. എന്നാൽ SRIT പ്രസാദിയോയ്ക്ക് ഉപകരാർ നൽകി. ഈ ഉപകരാറിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് സതീശൻ ആരോപിക്കുന്നത്. നിയമവിരുദ്ധമായ ഇടപാടുകളിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Next Story
Adjust Story Font
16