Quantcast

പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിന്റെ പവിത്രത നശിപ്പിച്ചു: വി.ഡി സതീശൻ

യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖം, വാട്ടർ മെട്രോ തുടങ്ങിയ പദ്ധതികളെ കുറിച്ചാണ് ധനമന്ത്രി കൂടുതൽ സംസാരിച്ചതെന്നും സതീശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    5 Feb 2024 7:30 AM GMT

VD Satheeshan against One nation one election
X

തിരുവനന്തപുരം: രാഷ്ട്രീയ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ബജറ്റിന് ഒരു വിശ്വാസ്യതയുമില്ലെന്നും പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മാറ്റിയെന്നും അദ്ദേം ആരോപിച്ചു.

ബജറ്റിൽ ആദ്യംമുതൽ അവസാനംവരെ രാഷ്ട്രീയ വിമർശനമാണുള്ളത്. ഇതുപോലൊരു ബജറ്റ് കാണേണ്ടി വന്നല്ലോ എന്നൊരു വിഷമമുണ്ട്. തെറ്റായ വിശകലനമാണ് സർക്കാർ നടത്തുന്നത്. പ്രതിപക്ഷം പറഞ്ഞ ഉത്കണ്ഠകളെ കാറ്റിൽ പറത്തി. സർക്കാരിന്റെ കയ്യിൽ നയാ പൈസയില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആളുകളെ കബളിപ്പിക്കുന്ന സർക്കാർ നിലപാട് കാപട്യമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

യു.ഡി.എഫിന്റെ കാലത്ത് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ചാണ് ബജറ്റിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്നത്. കൊച്ചി മെട്രോയെക്കുറിച്ചും വാട്ടർ മെട്രോയെക്കുറിച്ചുമെല്ലാം സർക്കാർ അഭിമാനം കൊള്ളുകയാണ്. ഇതെല്ലാം ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്നതാണ്.

കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത്. താങ്ങുവില 10 രൂപ കൂട്ടി റബർ കർഷകരെ പരിഹസിക്കുകയാണ് ധനമന്ത്രി ചെയ്തത്. റബർ വില 250 രൂപയാക്കി വർധിപ്പിക്കുമെന്നായിരുന്നു എൽ.ഡി.എഫ് മാനിഫെസ്റ്റോ. എന്നാൽ, മൂന്നു വർഷത്തിനിടെ 10 രൂപ മാത്രമാണ് താങ്ങുവില വർധിപ്പിച്ചതെന്നും സതീശൻ പറഞ്ഞു.

TAGS :

Next Story