സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: വി.ഡി സതീശൻ
മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫാണ് ഓഫീസ് തകർക്കാൻ നേതൃത്വം നൽകിയത്. പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: സർക്കാർ പ്രതിപക്ഷത്തിന്റെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രകോപനപരമായ മുദ്രാവാക്യമാണ് മന്ത്രിമാർ പോലും വിളിച്ചത്. പോരിനുറപ്പിച്ചാണ് മന്ത്രിമാർ പോലും സഭയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാറിന്റെയും പൊലീസിന്റെയും ഒത്താശയോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫാണ് ഓഫീസ് തകർക്കാൻ നേതൃത്വം നൽകിയത്. പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലുടനീളം കലാപമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഗൂഢാലോചന നടക്കുന്നത്. തകർത്ത ഓഫീസുകളിലെല്ലാം ഗാന്ധി ചിത്രവും തകർക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ക്രിമിനലുകളും ഗാന്ധിയെ എതിർക്കുന്നു എന്ന് സംഘ്പരിവാറിന് കാണിച്ചുകൊടുക്കുകയാണ്. മോദി സ്‌റ്റൈലാണ് കേരളത്തിൽ കൊണ്ടുവരുന്നത്. പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16