"സജി ചെറിയാന്‍ മന്ത്രിസഭയിലെ ഏറ്റവും വലിയ തമാശക്കാരന്‍"- വി.ഡി സതീശന്‍
"മോദിയെ എതിർത്താൽ രാജ്യദ്രോഹിയാകുമ്പോള്‍ പിണറായി വിജയനെ എതിര്‍ത്താല്‍ വർഗീയ വാദിയാകുന്നു"
മന്ത്രിസഭയിലെ ഏറ്റവും വലിയ തമാശക്കാരനാണ് സജി ചെറിയാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ടയറ് കമ്പനിക്കാരുടെ കാശ് വാങ്ങിയാണ് കെ.റെയില്‍ സമരം നടത്തുന്നതെന്ന മന്ത്രിയുടെ പരമാര്‍ശത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സജി ചെറിയാനെതിരെ തിരുവഞ്ചൂർ ഉന്നയിച്ച ആരോപണങ്ങള്‍ ആധികാരികമാണ്. കോഴി കട്ടവന്‍റെ തലയിൽ പപ്പുണ്ടെന്ന് പറയുമ്പോൾ സജി ചെറിയാൻ എന്തിനാണ് സ്വന്തം തലയിൽ നോക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
എം.പിമാരെ തല്ലിയതില്‍ മുഖ്യമന്ത്രിക്ക് ആഹ്ലാദമാണ്. അദ്ദേഹത്തിന് ഏകാധിപതികളുടെ സ്വഭാവമാണ്. ജന്മിമാരെ പോലെയാണ് സി.പി.എം നേതാക്കള്‍ സംസാരിക്കുന്നത്. സമരത്തോട് സി.പി.എമ്മിന് എന്തിനാണിത്ര അസഹിഷ്ണുത എന്നും വി.ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി റെയിൽവേ മന്ത്രിയെ കണ്ടിട്ടും റെയിൽവേ മന്ത്രി സഭയിൽ ആശങ്കയാണുന്നയിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമരത്തിന് പിന്നില്‍ കോൺഗ്രസ് ബി.ജെ.പി ജമാഅത്തെ ഇസ്ലാമി എന്ന ആരോപണം എ.കെ.ജി സെന്‍ററില്‍ സ്ഥിരമായി അടിച്ച് വെച്ചിരിക്കുന്ന വാദമാണെന്നും അതിന് വിലനല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ എതിർത്താൽ രാജ്യദ്രോഹികൾ എന്ന് മോദി പറയുമ്പോള്‍ പിണറായി വിജയനെ എതിര്‍ത്താല്‍ വർഗീയ വാദി എന്ന് പറയുന്നു. രണ്ട് കൂട്ടർക്കും ഒരേ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16