Quantcast

ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ൪വ്വകലാശാല നിയമനങ്ങളെക്കുറിച്ച് ധാരണയില്ല: വി.ഡി സതീശന്‍

'ഇങ്ങനെയുള്ള വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണ്'

MediaOne Logo

Web Desk

  • Updated:

    2021-12-13 14:53:52.0

Published:

13 Dec 2021 2:25 PM GMT

ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ൪വ്വകലാശാല നിയമനങ്ങളെക്കുറിച്ച് ധാരണയില്ല: വി.ഡി സതീശന്‍
X

ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സ൪വ്വകലാശാല നിയമനങ്ങളെക്കുറിച്ച് ധാരണയില്ലന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇങ്ങനെ ഉള്ള വ്യക്തി ഉന്നത വിദ്യാഭ്യാസ മന്ത്രിയായത് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴയ കമ്മീഷൻ ശുപാർശ ച൪ച്ചയാക്കുന്നത് നിലവിലെ വിഷയങ്ങളെ ല൦ഘുകരിക്കാനുള്ള ശ്രമമാണ്. വൈസ് ചാൻസിലറുടെ നിയമനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഇടപെടാൻ അധികാരമില്ല.സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകളെ നിയമിക്കുകയാണ്.നിയമത്തെ കാറ്റിൽ പറത്തി എന്തും ചെയ്യാമെന്നുള്ള ധിക്കാരമാണ് സർക്കാരിന്. വി.ഡി സതീശന്‍ പറഞ്ഞു.

കണ്ണൂർ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് പുറത്ത് വന്നിരുന്നു.കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്.

സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പേര് മുന്നോട്ട് വക്കുന്നതെന്നാണ് കത്തില്‍ പറഞ്ഞത്.കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് സമ്മര്‍ദമുണ്ടായെന്ന് ഗവർണര്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് സർക്കാരും ഗവര്‍ണറും തമ്മിലുള്ള തർക്കങ്ങളുടെ തുടക്കം. ഗവര്‍ണറുടെ ആരോപണങ്ങളില്‍ ശരിയുണ്ടെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ കത്തിലെ സൂചനകള്‍ .


TAGS :

Next Story