Quantcast

ആക്രമണം കോണ്‍ഗ്രസിന്‍റെ രീതിയല്ല, പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ: വി.ഡി സതീശന്‍

നിലവിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    1 July 2022 4:24 AM

Published:

1 July 2022 3:19 AM

ആക്രമണം കോണ്‍ഗ്രസിന്‍റെ രീതിയല്ല, പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ: വി.ഡി സതീശന്‍
X

തിരുവനന്തപുരം: ആക്രമണം കോൺഗ്രസിന്‍റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് അന്വേഷിച്ച് സത്യം കണ്ടുപിടിക്കട്ടെ. സിസി ടിവി ദൃശ്യങ്ങൾ വ്യക്തമല്ല. നിലവിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.

എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആണെന്ന് പറയുന്നത്. അക്രമത്തിന് പിന്നിൽ കോൺഗ്രസാണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. രാഹുൽ വരുന്ന സമയത്ത് കോൺഗ്രസ് അക്രമം നടത്തുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. കേരളത്തിലെ ജനങ്ങളുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം തുടർ ഭരണം ഉണ്ടാക്കിയ മാനസിക വിഭ്രാന്തിയുടെ ഭാഗമാണ് ആക്രമണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. കേരളത്തിൽ ബോധപൂർവ്വം കലാപം ഉണ്ടാക്കാൻ ശ്രമമാണിത്. ബോംബേറിഞ്ഞവരേയും കോൺഗ്രസ്സ് മാലയിട്ട് സ്വീകരിക്കും. ഇടതുപക്ഷ മനസ്സുള്ളവരുടെ വികാര കേന്ദ്രമാണ് എ.കെ.ജി സെന്‍റര്‍. അക്രമം നടത്തിയവർക്ക് പിന്നിൽ ആളുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story