ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എമ്മിന് ഭയം: പ്രതിപക്ഷ നേതാവ്
'കോവിഡ് മരണ കണക്കിൽ കള്ളക്കളി, സർക്കാറിന് മേനി നടിക്കാൻ വേണ്ടിയാണ് മരണങ്ങൾ കുറച്ച് കാണിച്ചത്'
സ്വർണക്കടത്ത്- ക്വട്ടേഷൻ സംഘങ്ങളെ സിപിഎമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വർണക്കടത്ത് സംഘങ്ങൾക്ക് സി.പി.എം കുടപിടിക്കുന്നുവെന്നും അവര്‍ക്ക് പിന്തുണ നൽകേണ്ട ഗതികേടിലേക്കാണ് സി.പി.എം എത്തിയതെന്നും സതീശൻ പറഞ്ഞു.
സ്വർണക്കടത്ത് സംഘങ്ങളെ സി.പി.എം രാഷ്ട്രീയമായി ഉപയോഗിച്ചു. അതിനാല്‍, അവര്‍ക്ക് പിന്തുണ നൽകിയില്ലെങ്കിൽ പല രാഷ്ട്രീയ കൊലപാതകങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്ന് സി.പി.എം ഭയപ്പെടുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊടകര, മുട്ടിൽ, സ്വർണക്കടത്ത് കേസുകൾ ഒത്തുതീർക്കുന്നതിനുള്ള ചർച്ചകളാണ് നടക്കുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
കോവിഡ് മരണ കണക്കിൽ കള്ളക്കളിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാറിന് മേനി നടിക്കാൻ വേണ്ടിയാണ് മരണങ്ങൾ കുറച്ചു കാണിച്ചത്. ഇത് പുറത്തുവരുമെന്ന് ആരോഗ്യ മന്ത്രി ഭയക്കുന്നു. മരണം കോവിഡ് മരണമാക്കാൻ ബന്ധുക്കൾ പരാതി നൽകണമെന്ന നിർദേശം അപ്രായോഗികമാണെന്നും വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16