Quantcast

സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകം: വി.ഡി. സതീശന്‍

ഇന്ത്യൻ ഭരണഘടനയെ എങ്ങനെ ഒരു സർക്കാർ ചുരുട്ടി മെരുക്കുന്നു എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാൻ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    5 July 2021 2:06 PM GMT

സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകം: വി.ഡി. സതീശന്‍
X

സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.എ.പി.എ ചുമത്തി ബി.ജെ.പി സർക്കാർ ജയിലിൽ അടച്ച ഈ വന്ദ്യ വയോധികൻ ചെയ്ത കുറ്റം എന്താണെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്തെ ദുർബല ജനവിഭാഗങ്ങൾക്കും പട്ടിണി പാവങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി എന്നതാണോ അദ്ദേഹം ചെയ്ത തെറ്റെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

നീതിയും മനുഷ്യത്വവും നിർഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയിൽ രാജ്യത്തിനു നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയെ എങ്ങനെ ഒരു സർക്കാർ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാൻ സ്വാമിയുടെ കൊലപാതകമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂടം നടത്തിയ കൊലപാതകമാണ്. അഞ്ച് പതിറ്റാണ്ടിലേറെ ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വൈദികനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു സ്റ്റാന്‍ സ്വാമി. യു.എ.പി.എ ചുമത്തി ബി.ജെ.പി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഈ വന്ദ്യ വയോധികന്‍ ചെയ്ത കുറ്റം എന്താണ്? രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തി എന്നതാണോ? ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി യു.എ.പി.എ ചുമത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയെ ജയിലില്‍ അടച്ചത്. നീതിയും മനുഷ്യത്വവും നിര്‍ഭയത്വവും സംയോജിച്ച അസാധാരണ വ്യക്തിത്വത്തെയാണ് ഭരണകൂട ഭീകരതയില്‍ രാജ്യത്തിനു നഷ്ടമായത്. അതും കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ. വ്യക്തമായ ഭരണകൂട ഭീകരതയാണിത്. കണ്ണില്‍ ചോരയില്ലാത്ത നടപടികളുടെ ഇരയാണ് സ്വാമി. ഇന്ത്യന്‍ ഭരണഘടനയെ എങ്ങനെ ഒരു സര്‍ക്കാര്‍ ചുരുട്ടി മെരുക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്റ്റാന്‍ സ്വാമിയുടെ കൊലപാതകം.

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു അവിടെ വച്ചായിരുന്നു വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന സ്റ്റാൻ സ്വാമി അന്തരിച്ചത്. . 83 വയസുള്ള സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹ കുറ്റം ചുമത്തി എൻ ഐ അറസ്റ്റ് ചെയ്തത്. സ്റ്റാൻ സ്വാമി അന്തരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ ഹൈകോടതിയെ അറിയിക്കുകയായിരുന്നു.

2018 ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു വൃദ്ധനായ സ്റ്റാൻ സ്വാമിയെ എൻ ഐ എ അറസ്റ്റ് ചെയ്തത്. നാഡി വ്യൂഹത്തെ ബാധിക്കുന്ന പാർക്കിസാൻസ് രോഗ ബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹത്തിന്റെ അന്ത്യം ആശുപത്രിയിൽ വെച്ചായിരുന്നു.

അഞ്ചു പതിറ്റാണ്ട് കാലം ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽ പെട്ട അദ്ദേഹം മറ്റ് മാന്യഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്റെ യോഗത്തിൽ വെച്ചാണ് ഗൂഡലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻ ഐ എ യുടെ ആരോപണം.


TAGS :

Next Story