അട്ടപ്പാടിയിലെത്തിയ പ്രതിപക്ഷ നേതാവിന് മുന്നിൽ പരാതിക്കെട്ടഴിച്ച് നാട്ടുകാർ; സർക്കാർ പദ്ധതികൾക്ക് ഏകോപനമില്ലെന്ന് വി.ഡി സതീശൻ
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതികൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
ശിശുമരണം നടന്ന അട്ടപ്പാടിയിലെത്തിയ പ്രതിപക്ഷനേതാവിന് മുന്നിൽ പരാതിക്കെട്ടഴിച്ച് നാട്ടുകാർ. തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു. ഇത്തരത്തിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് ആരെങ്കിലും വരുന്നത്. അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഒരു തങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്നും ഇവർ പ്രതിപക്ഷനേതാവിനോട് പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതികൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഈ സർക്കാരിന്റെ തുടക്കത്തിൽ അതെല്ലാം തുടർന്നിരുന്നു. പിന്നീട് അതെല്ലാം നിന്നുപോയെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
പുതിയ ഒരു പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല. മന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.
Adjust Story Font
16