Quantcast

ഹുസൈൻ മടവൂരിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പ്രതിഷേധാർഹം: ഐ.എസ്.എം

അനർഹമായത് മുസ്‍ലിം സമുദായം നേടുന്നു എന്ന വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ഓരോ മേഖലയിലെയും സമുദായ പ്രാതിനിധ്യം അദ്ദേഹം പുറത്തു വിടണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-06-11 07:09:29.0

Published:

11 Jun 2024 7:07 AM GMT

ഹുസൈൻ മടവൂരിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന പ്രതിഷേധാർഹം: ഐ.എസ്.എം
X

കോഴിക്കോട്: ഹുസൈൻ മടവൂരിനെതിരായ നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും പ്രതിഷേധാർഹവുമാണെന്ന് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. മുസ്ലിം സമുദായത്തിന് ഇടതുപക്ഷം അനർഹമായത് നൽകുന്നു എന്ന നവോത്ഥാന സമിതി ചെയർമാന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് വൈസ് ചെയർമാൻ സ്ഥാനം ഹുസൈൻ മടവൂർ രാജിവച്ചത്.

അനർഹമായത് മുസ്ലിം സമുദായം നേടുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ആരോപണം സത്യസന്ധമാണെങ്കിൽ കേരളത്തിലെ ഓരോ മേഖലയിലെയും സമുദായ പ്രാധിനിത്യം അദ്ദേഹം പുറത്തു വിടണം. ജോലി, ഉദ്യോഗസ്ഥ,ഭരണ, മേഖലകളിലെ സമുദായ പ്രാധിനിത്യം പുറത്തു വരികയും ജാതി സെൻസസ് നടപ്പിലാക്കുകയും ചെയ്താൽ കാര്യങ്ങൾ ആർക്കും വ്യക്തമാകുന്നതേയുള്ളൂ. അതുകൊണ്ടാണ് പലപ്പോഴും അധികാരികൾ ഇതിനോട് വിമുഖത കാണിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിന്റെ പൊതു മണ്ഡലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ഡോക്ടർ ഹുസൈൻ മടവൂർ. അദ്ദേഹത്തിന്റെ സ്ഥാനവും മഹത്വവും മനസ്സിലാക്കാൻ വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കേരളീയ സൗഹൃദ ഭൂമികയിൽ ജ്വലിച്ചു നിൽക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യങ്ങളിൽ നിന്നുകൊണ്ട് ഇത്തരം അനുചിതമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും അദ്ദേഹം പിന്മാറണമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ആവശ്യപ്പെട്ടു.

TAGS :

Next Story