കേരള സർവകലാശാല കലോത്സവം: ഇൻതിഫാദ എന്ന പേരിടുന്നത് വിലക്കി വൈസ് ചാൻസിലർ
കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയൻ
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ലല്ലെന്നും വൈസ് ചാൻസിലറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയൻ വ്യക്തമാക്കി.
കേരള സർവകലാശാല കലോത്സവത്തിന്.‘ഇൻതിഫാദ’ എന്ന പേരിട്ടതിനെതിരെ കൊല്ലം അഞ്ചൽ സ്വദശേി ആശിഷ് ആണ് ഹരജി നൽകിയത്. ഫലസ്തീൻ ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദമാണിത്.അറബി പദമായ 'ഇൻതിഫാദ' ചരിത്രപരമായി തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ്. പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം.
ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നെന്നും ഹരജിക്കാരൻ പറഞ്ഞു. ഹരജിയിൽ ഗവർണർ, വൈസ് ചാൻസിലർ, സർവകലാശാല യൂണിയൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
Watch Video Report
Adjust Story Font
16