പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്തു
പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ്
പോക്‌സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്‌സിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചിരുന്നു. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഏഴ് മാസം മുമ്പാണ് പീഡനം നടന്നത്.ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്.
പരാതി നൽകിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ആരും പരിഗണിച്ചില്ലെന്നും അവർ പറഞ്ഞു.
നേരത്തെയും കുട്ടി ആത്മഹത്യശ്രമം നടത്തിയിരുന്നു. ആ കുട്ടിക്ക് മതിയായ കൗൺസിലിങ്ങും സംരക്ഷണവും കിട്ടിയില്ലെന്നും ആരോപണമുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Next Story
Adjust Story Font
16