വന്ദേഭാരത് ട്രെയിനില്‍ ചോര്‍ച്ച; വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ്
യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിനു സമീപമാണ് ചോര്‍ച്ച
വീഡിയോയില്‍ നിന്ന്
മഴയില്‍ ചോര്‍ന്നൊലിക്കുന്ന വന്ദേഭാരത് എക്സ്പ്രസിന്‍റെ വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് കേരളയുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.'ബ്ലാങ്കറ്റുകള്‍ക്ക് വിട, ഹലോ കുടകള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിനു സമീപമാണ് ചോര്‍ച്ച. മഴയില്‍ ട്രെയിന്‍ ചോരുമ്പോള്‍ വെള്ളം പിടിക്കാനായി പ്ലാസ്റ്റിക് ട്രേ നിരത്തിവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. എട്ട് സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. വീഡിയോ വൈറലായതിനെത്തുടർന്ന് ദക്ഷിണ റെയിൽവേ ട്വിറ്ററിൽ പ്രതികരിച്ചു. കേരളത്തിൽ നിന്നോ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നോ ഇത്തരത്തില്‍ ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി.
നേരത്തെ ഉദ്ഘാടന യാത്ര കഴിഞ്ഞ് കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരതില്‍ ചോര്‍ച്ച കണ്ടെത്തിയിരുന്നു. ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നുള്ള വിദഗ്ധരും റെയിൽവേ സാങ്കേതിക ജീവനക്കാരും ചേർന്ന് പ്രശ്നം പരിഹരിച്ചിരുന്നു. അതേസമയം, മഴയിൽ ചോർച്ചയുണ്ടായില്ലെന്നും എ.സി ഗ്രില്ലില്‍നിന്ന് വെള്ളം കിനിഞ്ഞിറങ്ങുകയായിരുന്നുവെന്നുമായിരുന്നു റെയിൽവേ അധികൃതരുടെ പ്രതികരണം.
Adjust Story Font
16