Quantcast

മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്, ക്ലീൻചിറ്റ്

വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജിയിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്

MediaOne Logo

Web Desk

  • Published:

    6 Feb 2024 7:35 AM GMT

microfinancescamcase, vigilance, VellappallyNatesan, SNDP
X

വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് വിജിലൻസിന്റെ ക്ലീൻചിറ്റ്. വെള്ളാപ്പള്ളിക്കെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കാമെന്നും കാണിച്ച് വിജിലൻസ് റിപ്പോർട്ട്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

എസ്.എൻ.ഡി.പി യൂനിയൻ ശാഖകൾ വഴി നടത്തിയ മൈക്രോഫിനാൻസ് ഇടപാടിൽ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജിയിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ വിജിലൻസ് കോടതികൾ വി.എസിന് നോട്ടിസ് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഹൈക്കോടതി നിർദേശപ്രകാരം എറണാകുളം റെയ്ഡ് എസ്.പി ഹിമേന്ദ്രനാഥാണ് അന്വേഷണങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

Summary: Vigilance clean chit for SNDP leader Vellappally Natesan in micro finance scam case. Vigilance report showing that there is no evidence against Vellappally and the investigation can be closed

TAGS :

Next Story