Quantcast

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; നടനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക

MediaOne Logo

Web Desk

  • Updated:

    2022-05-23 01:10:01.0

Published:

23 May 2022 1:00 AM GMT

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; നടനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും
X

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലുള്ള നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാളെ വൈകിട്ടോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ ബെഞ്ചാണ് ഇന്ന് വാദം കേൾക്കുക. നേരത്തെ അവധിക്കാല ബഞ്ച് വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുവെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ദുബൈയിലേക്ക് ഒളിവിൽപ്പോയ വിജയ് ബാബു ഇപ്പോൾ ജോർജിയയിലാണുള്ളത്. പ്രതിയെ രാജ്യത്തെത്തിക്കാൻ എംബസി മുഖേന നടത്തുന്ന ശ്രമങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകരുടെ തീരുമാനം.

കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്‍റെ പാസ്പോർട്ട് റദ്ദാക്കിയിരുന്നു. ബിസിനസ് ടൂറിലാണെന്നും മെയ് 24ന് പാസ്പോർട്ട് ഓഫീസറുടെ മുന്നിൽ ഹാജരാകാമെന്നുമാണ് വിജയ് ബാബു അറിയിച്ചിട്ടുള്ളത്. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ.



TAGS :

Next Story