'പ്രകടനം റോഡിലൂടെയല്ലാതെ മലയിൽ പോയി നടത്താൻ പറ്റില്ല'; റോഡിൽ വേദി കെട്ടിയതിനെ ന്യായീകരിച്ച് വീണ്ടും എ. വിജയരാഘവൻ
ഇന്ത്യൻ പാർലമെന്റ് ശത കോടീശ്വരൻമാർ കൈവശപ്പെടുത്തി. സമരം ചെയ്യാൻ ഈ തെരുവെങ്കിലും വിട്ടുതരൂ എന്നാണ് അഭ്യർഥിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
മലപ്പുറം: സിപിഎം ഏരിയാ സമ്മേളനത്തിന് റോഡിൽ വേദി കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. സിപിഎം സമരം നടത്തിയാൽ സഹിക്കാൻ പറ്റാത്ത കുറേ ആളുകളുണ്ട്. പ്രകടനം റോഡിലൂടെ നടത്താൻ പറ്റില്ലെന്ന് പറഞ്ഞാൽ മലയിൽ പോയി പ്രകടനം നടത്താൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യൻ പാർലമെന്റ് ശത കോടീശ്വരൻമാർ കൈവശപ്പെടുത്തി. തങ്ങൾക്ക് സമരം ചെയ്യാൻ ഈ തെരുവെങ്കിലും വിട്ടുതരൂ എന്നാണ് അഭ്യർഥിക്കുന്നത്. ലോകത്ത് മുഴുവൻ ശക്തമായ പ്രക്ഷോഭങ്ങൾ നടക്കാറുണ്ട്. അമേരിക്കയിലും യൂറോപ്പിലും സമരം നടക്കുന്നുണ്ട്. അതിന്റെ ബലത്തിലാണ് ഫ്രാൻസിൽ ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കിയത്. ഏറ്റവും വലിയ ഒറ്റകക്ഷി കമ്മ്യൂണിസ്റ്റുകാരാണെന്നും വിജയരാഘവൻ പറഞ്ഞു.
Next Story
Adjust Story Font
16