Quantcast

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ

സ്ഥലം തരംമാറ്റവുമായി ബന്ധപ്പെട്ട് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരെയും വിജിലൻസ് പിടികൂടിയത്.

MediaOne Logo

Web Desk

  • Updated:

    2024-01-15 13:41:53.0

Published:

15 Jan 2024 12:00 PM GMT

Village officer and field assistant arrested while accepting bribe
X

തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റും പിടിയിൽ. തെക്കുംകര വില്ലേജ് ഓഫീസർ സാദിഖ്, താത്കാലിക വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ ഹാരിസ് എന്നിവരാണ് പിടിയിലായത്.

സ്ഥലം തരംമാറ്റവുമായി ബന്ധപ്പെട്ട് 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരെയും വിജിലൻസ് പിടികൂടിയത്. കോണോത്തുകുന്ന് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയ വില്ലേജ് ഓഫീസറും താൽക്കാലിക ഫീൽഡ് അസിസ്റ്റന്റും റിപ്പോർട്ട് ഓൺലൈനായി ആർഡിഒയ്ക്ക് സമർപ്പിക്കുന്നതിനായി 3500 രൂപ ആവശ്യപ്പെട്ടു. ഈ തുക കൈക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു.

ഇതിനു ശേഷം വിജിലൻസ് നൽകിയ പണം പരാതിക്കാരൻ വില്ലേജ് ഓഫീസർക്കും താൽക്കാലിക ഫീൽഡ് അസിസ്റ്റന്റിനും നൽകുകയും സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയുമായിരുന്നു.

TAGS :

Next Story