Quantcast

വിമൽ കുമാറിന്‍റെ മരണകാരണം ഹൃദയസ്തംഭനമെന്ന് റിപ്പോര്‍ട്ട്; കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചു

മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കേസ് എടുക്കുന്നില്ലെന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    21 Aug 2022 11:02 AM GMT

വിമൽ കുമാറിന്‍റെ മരണകാരണം ഹൃദയസ്തംഭനമെന്ന് റിപ്പോര്‍ട്ട്; കസ്റ്റഡിയിലെടുത്തവരെ  പൊലീസ് വിട്ടയച്ചു
X

എറണാകുളം ആലങ്ങാട് വിമൽ കുമാറിന്‍റെ മരണം മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കേസ് എടുക്കുന്നില്ലെന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

നീറിക്കോട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരെയാണ്ത് പൊലീസ് വിട്ടയച്ചത്. മകനെ മർദിക്കുന്നത് തടയുന്നതിനിടെയാണ് ഇന്നലെ വിമൽകുമാർ കുഴഞ്ഞുവീണ് മരിച്ചത്.

ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാരിന്‍റെ മകൻ രോഹിനെ മര്‍ദ്ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് രോഹിൻ പറയുന്നു.റോഡിൽ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാൻ പോയ മകനും സുഹൃത്തും ബൈക്ക് യാത്രികരുമായി വാക്കുതർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു.

ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ വിമൽ കുമാറിനെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു. മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനായി വീട്ടില്‍ നിന്നും ഓടിയെത്തിയതാണ് വിമല്‍. ഇതിനിടെ യുവാക്കൾ വിമലിനെയും മർദ്ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വിമൽ കുമാറിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീറിക്കോട് താന്തോണിപ്പുഴയുടെ തീരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു

TAGS :

Next Story