Quantcast

ബിസിനസ് പാടില്ലെന്ന ചട്ടം ലംഘിച്ചു; മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വ. സി.കെ സജീവാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-08-19 10:25:38.0

Published:

19 Aug 2023 10:00 AM GMT

ബിസിനസ് പാടില്ലെന്ന ചട്ടം ലംഘിച്ചു; മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി
X

കൊച്ചി: ബിസിനസ് പാടില്ലെന്ന ചട്ടം ലംഘിച്ചതിന് മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസോ മറ്റ് ജീവനവൃതിയോ ചെയ്യാൻ പാടില്ല. മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടത് അഭിഭാഷക സംഘടനായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സി.കെ സജീവാണ് പരാതി നൽകിയത്.

ബാർ കൗൺസിലിൽ എൻറോൾ ചെയ്യുമ്പോഴുള്ള സത്യപ്രതിജ്ഞയിൽ ഇത്തരം കാര്യങ്ങൾ പാടില്ലെന്നുള്ളതാണ്്. അതേസമയം മാത്യു കുഴൽനാടൻ ഇപ്പോഴും സജീവമായ ഹൈക്കോടതി അഭിഭാഷകൻ കൂടിയാണ്. അതുകൊണ്ട് തന്നെ ചട്ട ലംഘനം നടത്തിയ മാത്യു കുഴൽനാടനെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

TAGS :

Next Story