Quantcast

പാറശ്ശാല പഞ്ചായത്ത് കമ്മിറ്റിക്കിടെ കയ്യാങ്കളി; രണ്ട് അംഗങ്ങള്‍ക്ക് പരിക്ക്

പഞ്ചായത്ത് മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം

MediaOne Logo

Web Desk

  • Published:

    27 Nov 2021 1:39 AM GMT

പാറശ്ശാല പഞ്ചായത്ത് കമ്മിറ്റിക്കിടെ കയ്യാങ്കളി;   രണ്ട് അംഗങ്ങള്‍ക്ക് പരിക്ക്
X

തിരുവനന്തപുരം പാറശ്ശാലയില്‍ പഞ്ചായത്ത് കമ്മിറ്റിക്കിട‌െ കയ്യാങ്കളി. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പഞ്ചായത്ത് മാറ്റി സ്ഥാപിക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പാറശാലയില്‍ റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തോട് ചേര്‍ന്നാണ് പഞ്ചായത്ത് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന് അപകട ഭീഷണി ഉണ്ട് എന്ന റെയില്‍ വേ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷം ഉണ്ടായത്.

പ്രസിഡന്‍റ് മഞ്ജു സ്മിതയ്ക്കും മെമ്പർ സുനിലിനുമാണ് പരിക്കേറ്റത്. തുടക്കം മുതല്‍ക്കേ യോഗം കൂടാതിരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ നടത്തിയതെന്ന് ഭരണപക്ഷ അംഗങ്ങള്‍ പറയുന്നു. പരിക്കേറ്റവരെ പാറശാല ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



TAGS :

Next Story