മകന്റെ മനുഷ്വത്വത്തിന് ഫുൾ എ പ്ലസ്, എസ്എസ്എൽസിയിൽ ഒതുങ്ങില്ല ജീവിതം; പിതാവിന്റെ കുറിപ്പ് വൈറൽ
വഴിയിൽ നാല് എ പ്ലസ് വാങ്ങിയ ഒരു കുട്ടിയുടെ പിതാവ് ഒരു തുള്ളി വെള്ളം അവൾക്ക് കൊടുക്കരുതെന്നാണ് വിളിച്ചുപറയുന്നത് കേട്ടത് അബ്ബാസ് ഓർത്തെടുക്കുന്നു...
ജീവിതത്തിലെ പ്രധാന വഴിത്തിരിവ് എന്ന എസ്എസ്എൽസി റിസൾട്ടിന്റെ കടമ്പ കടന്നുകഴിഞ്ഞു. ഫുൾ എ പ്ലസ് വാങ്ങിയവർക്കുള്ള അഭിനന്ദന പ്രവാഹങ്ങളും മുന്നോട്ടുള്ള നിർദേശങ്ങളും നിറയുന്നു. ഇതിനിടെ രണ്ട് എ പ്ലസ് മാത്രം വാങ്ങിയ മകനെ അഭിനന്ദിച്ചുകൊണ്ട് ഒരു പിതാവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
മുഹമ്മദ് അബ്ബാസ് മകൻ ഹാഷിമിനായി എഴുതിയ കുറിപ്പ് സൈബറിടത്ത് ചർച്ചയായി കഴിഞ്ഞു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് എത്തുന്നത്. കൂടുതലും മാതാപിതാക്കൾ തന്നെ. തന്റെ മകന് രണ്ട് എ പ്ലസ് മാത്രമാണുള്ളതെന്നും അവനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നുവെന്നുമാണ് കുറിപ്പിന്റെ തുടക്കം.
കഴിക്കുന്ന ഭക്ഷണത്തിന്റ ഒരോഹരി പൂച്ചകൾക്ക് നൽകുന്നതിനും സ്വന്തം വസ്ത്രങ്ങളും കഴിച്ച പാത്രവും കഴുകിവെക്കുന്നതും അടക്ക കുറിപ്പിൽ അബ്ബാസ് സൂചിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അബ്ബാസ് മകനോട് പറയുന്നത്. കുറിപ്പ് വൈറലായതിനു പിന്നാലെ വിമർശകരും രംഗത്തെത്തി തുടങ്ങി.
പ്ലസ് വൺ അഡ്‌മിഷൻ സമയത്തും നാളെ ജോലി തേടുന്ന സമയത്തും മകൻ കഷ്ടപ്പെടുമെന്നാണ് പ്രധാന വിമർശനം. എന്നാൽ, ഇവർക്കുള്ള മറുപടിയും അബ്ബാസിന്റെ പക്കലുണ്ട്. കുറഞ്ഞു പോയ പ്ലസ്സുകളുടെ പേരിൽ തന്റെ മകൻ്റെ രാത്രികൾ അശാന്തമാവരുതെന്ന വാശി അബ്ബാസിനുണ്ട്. വഴിയിൽ നാല് എ പ്ലസ് വാങ്ങിയ ഒരു കുട്ടിയുടെ പിതാവ് ഒരു തുള്ളി വെള്ളം അവൾക്ക് കൊടുക്കരുതെന്നാണ് വിളിച്ചുപറയുന്നത് കേട്ടത്. കിട്ടാതെ പോയ പ്ലസുകൾക്കായി കേൾക്കേണ്ടിവന്ന ചീത്തകൾക്ക് ,ആ മകൾ അച്ഛന് ഉള്ളിൽ കുറിച്ചിടുന്ന മൈനസുകളെയാണ് താൻ ഓർത്തതെന്ന് അബ്ബാസ് പറയുന്നു.
"ഹാഷിമിന് എത്ര എ പ്ലസ്? " എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണിത്. മകന് പ്ലസ് വൺ അഡ്മിഷൻ കാശ് കൊടുക്കാതെ കിട്ടിയില്ലെങ്കിൽ, കാശു കൊടുത്ത് ഞങ്ങളത് വാങ്ങില്ല. അവന് ഇഷ്ടമുള്ള തൊഴിലെടുത്ത് അന്തസ്സായി ഈ ഭൂമിയിൽ ജീവിക്കും. സ്വയം വേദനിക്കാതെ മറ്റുള്ളവരെ വേദനിപ്പിക്കാതെ ഈ ഭൂമിയിൽ ഞങ്ങളുടെ മക്കൾക്ക് ജീവിക്കാൻ കഴിഞ്ഞാൽ ,അതാണ് മാതാപിതാക്കളെന്ന നിലയിലും മനുഷ്യരെന്ന നിലയിലും തങ്ങൾക്ക് സന്തോഷമെന്നും അബ്ബാസ് കുറിച്ചു.
Adjust Story Font
16