തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനമിടിച്ച് സന്ദർശകർക്ക് പരിക്ക്
കുട്ടികൾ വാഹനം ഉപയോഗിച്ചതാണ് അപകടത്തിന് കാരണം
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനമിടിച്ച് രണ്ട് സന്ദർശകർക്ക് പരിക്ക്. കുട്ടികൾ വാഹനം ഉപയോഗിച്ചതാണ് അപകടത്തിന് കാരണം.
ജീവനക്കാർ വാഹനം ഉപയോഗിച്ച ശേഷം താക്കോലെടുക്കാതെ പോയതാണ് വിനയായത്. കളിക്കാനായി വണ്ടിയിൽ കയറിയ കുട്ടികൾ താക്കോൽ തിരിക്കുകയും അപകടമുണ്ടാവുകയുമായിരുന്നു. വാഹനം സ്റ്റാർട്ട് ആയി മുന്നോട്ട് പുറപ്പെട്ട് സന്ദർശകരെ ഇടിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ പ്രാഥമിക ചികിത്സ നൽകി തിരിച്ചയച്ചു.
അവധിക്കാലമായതോടെ സന്ദർശകർക്കായി മൃഗശാലയിൽ രണ്ട് ബഗ്ഗികൾ കൂടുതൽ ഒരുക്കിയിരുന്നു. ഇതിടിച്ചാണ് അപകടമുണ്ടായത്. മുൻപുണ്ടായിരുന്ന നാല് ബഗ്ഗികൾ കൂടി ചേർത്ത് ആറ് ബഗ്ഗികൾ മൃഗശാലയിലുണ്ട്.
updating
Next Story
Adjust Story Font
16