Quantcast

വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-08-06 10:59:52.0

Published:

6 Aug 2021 9:54 AM GMT

വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
X

കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് എൻഫോഴ്സ്മെൻറിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത്. സർക്കാർ തീരുമാനത്തിൽ സന്തോഷമെന്ന് വിസ്മയയുടെ കുടുംബം പ്രതികരിച്ചു. സ്​ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവീസിൽ നിന്ന്​ പരിച്ചുവിടുന്നത്​ ഇതാദ്യമായാണ്​.

സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കുവാനും വാങ്ങുവാനും പാടില്ല എന്ന 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)യുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ്​ കിരണിനെതിരെ നടപടി. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതി​ന്‍റെ തുടർനടപടിയായാണ്​ ഇപ്പോൾ പിരിച്ചുവിടുന്നത്​.

കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഭ​ർ​ത്താ​വ്​ കി​ര​ൺ​കു​മാ​റിന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി നേരത്തെ തള്ളിയിരുന്നു. പ്ര​തി​ക്കെ​തി​രെ സ്​​ത്രീ​ധ​ന പീ​ഡ​നം, സ്​​ത്രീ​ധ​ന പീ​ഡ​ന മ​ര​ണം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം 498 എ, 304 ​ബി എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ്​ പ്ര​ഥ​ദൃ​ഷ്​​ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്നും ഹീ​ന​മാ​യ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ പ്ര​തി​ക്ക് അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ജാ​മ്യ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും സെ​ഷ​ൻ​സ്​ കോ​ട​തി നി​രീ​ക്ഷി​ക്കുകയും ചെയ്​തിരുന്നു.

ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരിൽ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു.

TAGS :

Next Story