Quantcast

വിസ്മയ കേസ്: ഭർത്താവ് കിരൺ കുമാറിന്‍റെ ശിക്ഷാവിധി ഇന്ന്

സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരൺ ചെയ്തതായി കോടതി കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    24 May 2022 12:50 AM GMT

വിസ്മയ കേസ്: ഭർത്താവ് കിരൺ കുമാറിന്‍റെ ശിക്ഷാവിധി ഇന്ന്
X

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന്‍റെ ശിക്ഷാവിധി ഇന്ന്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരൺ ചെയ്തതായി കോടതി കണ്ടെത്തി.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ളയും തമ്മിൽ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. തുടർന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് കേസിൽ വിധി പറയും. പ്രതി കിരൺ കുമാറിന് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും ഇന്നത്തെ പ്രോസിക്യൂഷൻ വാദം. ശിക്ഷ പരമാവധി കുറച്ച് നൽകണം എന്നാണ് പ്രതിഭാഗം വാദിക്കുക.

498 എ ഗാർഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതിയുടെ കണ്ടെത്തൽ. വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്‍റെ തെളിവായി ഡിജിറ്റൽ രേഖകൾ കോടതി പരിഗണിച്ചു. ജാമ്യം റദാക്കി കൊല്ലം സബ് ജയിലിൽ കഴിയുന്ന കിരൺ കുമാറിനെ കേസ് പരിഗണിക്കുന്ന മുറയ്ക്ക് കോടതിയിൽ എത്തിക്കും. വിധി കേൾക്കാൻ വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലെത്തും.

TAGS :

Next Story