വിസ്മയയുടേത് ആത്മഹത്യയോ കൊലപാതകമോ? മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തത വരുമെന്ന് ഹര്‍ഷിത അട്ടല്ലൂരി
ആത്മഹത്യ ചെയ്തതാണോ അതോ കൊന്നു കെട്ടിത്തൂക്കിയതാണോ എന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാകുമെന്ന് ഐജി
കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം കൊലപാതകമാണോ എന്നറിയാന്‍ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിക്കുമെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. ആത്മഹത്യ ചെയ്തതാണോ അതോ കൊന്നു കെട്ടിത്തൂക്കിയതാണോ എന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാകും. ഡോക്ടർമാരോട് വിശദമായ റിപ്പോർട്ട് ചോദിക്കും. സ്ത്രീധന പീഡന മരണത്തില്‍ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഐജി പറഞ്ഞു.
കിരണിനെതിരായ പരാതി ഒതുക്കി തീർത്തെന്ന ബന്ധുക്കളുടെ ആരോപണത്തിൽ വിശദീകരണം തേടും. പരാതി ലഭിച്ചാൽ അന്വേഷിക്കും. കുടുംബം പരാതിപ്പെട്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്നാണ് ഐജി പറഞ്ഞത്. സ്ത്രീധന പീഡനമാണെന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്. മറ്റ് കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാർ വീട്ടിലെത്തി വിസ്മയെയും സഹോദരനെയും മർദിച്ച സംഭവം അന്വേഷിക്കണമെന്നാണ് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ആവശ്യപ്പെട്ടത്. കിരണ്‍ കുമാറിനെതിരായ പരാതിയിൽ നിന്നും പിന്നോട്ട് പോയത് സമ്മർദം കാരണമാണ്. ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് അന്ന് ഒത്തുതീർപ്പ് നടന്നതെന്നും അച്ഛന്‍ പറഞ്ഞു. ഇൻക്വസ്റ്റ് കോപ്പിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും നൽകണം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പൂർണ തൃപ്തനാണെന്നും അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.
Adjust Story Font
16