Quantcast

അക്രമാസക്തമായി വിഴിഞ്ഞം സമരം; മാധ്യമപ്രവർത്തകരെ ആക്രമിച്ചു, മീഡിയവൺ കാമറ തകർത്തു

മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2022-10-27 09:26:12.0

Published:

27 Oct 2022 9:04 AM GMT

അക്രമാസക്തമായി വിഴിഞ്ഞം സമരം; മാധ്യമപ്രവർത്തകരെ ആക്രമിച്ചു, മീഡിയവൺ കാമറ തകർത്തു
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ സമരം അക്രമാസക്തമായി. പൊലീസിന്റെ ബാരിക്കേഡുകൾ സമരക്കാർ കടലിലെറിഞ്ഞു. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. മീഡിയവൺ, എഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, കൈരളി തുടങ്ങിയ ചാനലുകളുടെ റിപ്പോർട്ടർമാർക്കും കാമറമാൻമാർക്കും നേരെയാണ് ആക്രമണമുണ്ടായത്. മീഡിയവൺ കാമറ സമരക്കാർ നശിപ്പിച്ചു.

പദ്ധതിപ്രദേശത്ത് നൂറുകണക്കിന് സമരക്കാരാണ് ഇരച്ചുകയറിയത്. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പുതുകുറിച്ചി, അഞ്ചുതെങ്ങി ഫെറോനകളുടെ നേതൃത്വത്തിൽ വള്ളങ്ങളിൽ പ്രതിഷേധക്കാർ മുതലപ്പൊഴിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിയാണ് തുറമുഖം വളഞ്ഞത്.

സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പദ്ധതിപ്രദേശത്തേക്ക് ഇന്ന് സമരക്കാർ ഇരച്ചുകയറിയത്. തുറമുഖ നിർമാണം നിർത്തിവെക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ ഒന്നിൽ പോലും പിന്നോട്ടില്ലെന്ന ഉറച്ച സൂചനയാണ് ലത്തീൻ അതിരൂപത നൽകുന്നത്.

TAGS :

Next Story