Quantcast

വിഴിഞ്ഞം തുറമുഖ നിര്‍മാണ പുരോഗതി; കരണ്‍ അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അടുത്ത വര്‍ഷം ആദ്യം തുറമുഖത്ത് കപ്പലടുപ്പിക്കും വിധം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    23 July 2022 1:48 AM GMT

വിഴിഞ്ഞം തുറമുഖ നിര്‍മാണ പുരോഗതി; കരണ്‍ അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
X

തിരുവനന്തപുരം: അദാനി പോര്‍ട് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിര്‍മാണ പുരോഗതി കൂടിക്കാഴ്ചയിൽ വിലയിരുത്തും. അടുത്ത വര്‍ഷം ആദ്യം തുറമുഖത്ത് കപ്പലടുപ്പിക്കും വിധം നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്നത് 2019 ഡിസംബര്‍ മൂന്നിനായിരുന്നു.

എന്നാൽ 2024 ഡിസംബര്‍ 3ന് പൂര്‍ത്തിയാക്കാമെന്നാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സമയം നീട്ടിച്ചോദിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിക്കുകയും കരാര്‍ ലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പുതുക്കിയ ഷെഡ്യൂളിന് അംഗീകാരം നേടി നിയമപ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

TAGS :

Next Story