Quantcast

വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും-ഇ.പി ജയരാജൻ

വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    25 Aug 2022 4:00 PM GMT

വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകും-ഇ.പി ജയരാജൻ
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വന്നാൽ തിരുവനന്തപുരം കൊച്ചിയെക്കാളും വികസിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കാലങ്ങളായി നടന്നുവരുന്ന കേരളത്തിന്റെ സമഗ്രവികസനമാണിതെന്നും തിരുവനന്തപുരം ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം പൂർത്തിയായാൽ തിരുവനന്തപുരം കൊച്ചിയെക്കാളും വികസിക്കും. തിരുവനന്തപുരം ലോകത്തിലെ ശ്രദ്ധേയമായ കേന്ദ്രമാകും. വികസനരംഗത്ത് തൊഴിൽ, കയറ്റുമതി, വ്യാപാരം, ഹോട്ടൽ, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വൻകുതിപ്പ് സൃഷ്ടിക്കുന്ന പദ്ധതിയാണ്. കൊച്ചിയെക്കാളും മുന്നിൽകടന്നുപോകും. അത്രയും വലിയ സാധ്യതയുള്ള നിർമാണ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?-ജയരാജൻ ചോദിച്ചു.

വിഴിഞ്ഞം തുറമുഖം ഇടതുപക്ഷത്തിന്റെ കാലത്ത് തുടങ്ങിയതല്ല. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് കേരളത്തിന്റെ കടലോരത്ത് ഇറക്കുമതിക്കു പ്രാധാന്യം നൽകി ഒരു അന്താരാഷ്ട്ര തുറമുഖം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. അത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ്. അത് നടപ്പാക്കാൻ ഇടതുപക്ഷ സർക്കാർ ആത്മാർത്ഥമായി പരിശ്രമിച്ചു. തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്നത് തിരുവനന്തപുരത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യമാണോയെന്നും അദ്ദേഹം ചോദിച്ചു.

അതിനിടെ വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി തൃശൂർ ജില്ലാ സി.പി.ഐ ഘടകം രംഗത്തെത്തി. വിഴിഞ്ഞത്തെ തുറമുഖ നിർമാണത്തിനെതിരെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ജില്ലാ സമ്മേളനത്തിലെ പ്രമേയം വ്യക്തമാക്കി. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

''വിഴിഞ്ഞം പോർട്ട് വന്നാൽ കൊച്ചിയിലേക്കാൾ മുന്നിൽ തിരുവനന്തപുരം വരും

''വിഴിഞ്ഞം പോർട്ട് വന്നാൽ കൊച്ചിയിലേക്കാൾ മുന്നിൽ തിരുവനന്തപുരം വരും, ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും തിരുവനന്തപുരം''- ഇ.പി ജയരാജൻ

Posted by MediaoneTV on Thursday, August 25, 2022

അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിർമാണ തൊഴിലാളികളുടെ ജീവനു ഭീഷണിയാകുന്ന തരത്തിലാണ് സമരം നടക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. പൊലീസും ഭരണകൂടവും നിഷ്‌ക്രിയത്വം പാലിക്കുകയാണ്. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Summary: ''If Vizhinjam port comes true Thiruvananthapuram will develop more than Kochi'', says LDF convener EP Jayarajan

TAGS :

Next Story