Quantcast

വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി കമ്മീഷൻ ചെയ്യും-മന്ത്രി വാസവൻ

ഗൾഫിൽനിന്ന് കേരളത്തിലേക്ക് കപ്പലെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും വകുപ്പും വാസവൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-12-30 05:38:26.0

Published:

30 Dec 2023 2:52 AM GMT

VN Vasavan
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സമയബന്ധിതമായി കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ. ഫണ്ടിന്റെ പ്രശ്‌നമുണ്ടായാൽ സഹകരണ വകുപ്പിൽനിന്ന് തുക ഉറപ്പാക്കും. ഗൾഫിൽനിന്ന് കേരളത്തിലേക്ക് കപ്പലെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു. തുറമുഖ വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്ത ശേഷം 'മീഡിയവണി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ വകുപ്പും പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വകുപ്പിന്റെയും പ്രാധാന്യം കുറച്ചുകാണുന്നില്ല. അഹ്മദ് ദേവർകോവിൽ ഫലപ്രദമായും ഭംഗിയായുമാണ് വകുപ്പ് കൈകാര്യം ചെയ്തുവന്നത്. അദ്ദേഹം തുടങ്ങിവച്ച ദൗത്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പരിശ്രമിക്കും. വകുപ്പുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. വരുമ്പോഴാണ് അറിയുന്നത്. തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലേയെന്നും വാസവൻ പറഞ്ഞു.

''വിഴിഞ്ഞം തുറമുഖമാണ് ഇപ്പോൾ മുന്നിലുള്ള പ്രധാന പദ്ധതി. സമയബന്ധിതമായി തുറമുഖം കമ്മീഷൻ ചെയ്യേണ്ടതുണ്ട്. പുലിമുട്ട് തീരാനുമുണ്ട്. ഇതെല്ലാം സമയബന്ധിതമായി തീർക്കാനാണു നീക്കം. എന്തു വെല്ലുവിളി വന്നാലും നേരിടാനുള്ള കരുത്തും കർമശേശഷിയുമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. പറയുന്നത് നടപ്പാക്കുകയും നടപ്പാക്കാൻ കഴിയുന്നതു മാത്രം പറയുകയും ചെയ്യുന്നവരാണ് പിണറായി വിജയൻ സർക്കാർ.

അദാനി ഗ്രൂപ്പിനു നൽകാനുള്ള തുകയുമായി ബന്ധപ്പെട്ട് ഹെഡ്‌കോയെ സമീപിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കിൽ ഞാൻ കൈകാര്യം ചെയ്യുന്ന സഹകരണ വകുപ്പിൽ സർപ്ലസ് ഫണ്ടുണ്ട്. ഒരു കൺസോർഷ്യം രൂപീകരിച്ച് അത്യാവശ്യമുള്ളതു നൽകാം. സഹകരണവകുപ്പിൽ സർപ്ലസ് ഫണ്ട് കെട്ടിക്കിടക്കുന്നത് ബുദ്ധിമുട്ടാകും. സഹകരണ വകുപ്പിന്റെ സഹകരണത്തോടെ എത്രയോ വികസന പ്രവൃത്തികൾ കേരളത്തിൽ നടന്നിട്ടുണ്ട്.''

ഗൾഫിൽനിന്നു കേരളത്തിലേക്കുള്ള കപ്പലുമായി ബന്ധപ്പെട്ടു സാധ്യതാ പഠനം നടത്തും. ആശയം ന്യായമാണ്. പ്രവാസികളെ സംബന്ധിച്ച് സീസൺ വരുമ്പോൾ വിമാന കമ്പനികൾ വലിയ തുകയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. നാടിനെ എല്ലാ അർത്ഥത്തിലും സമ്പത്ത് ഇവിടെ കൊണ്ടുവരികയും ചെയ്യുന്ന കൂട്ടരെ സംരക്ഷിക്കാനും സഹായിക്കാനും വേണ്ടത് ചെയ്യുക എന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Summary: ''The Vizhinjam port will be commissioned on time'': Says Ports Minister VN Vasavan

TAGS :

Next Story