വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ വിവാദം; കേസെടുത്ത് ആർ.പി.എഫ്
ബി.ജെ.പി പരാതി നൽകിയതിനെ തുടർന്നാണ് നടപടി
പാലക്കാട്: വന്ദേ ഭാരതിൽ വി.കെ.ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിച്ച സംഭവം റെയിൽവെ അന്വേഷിക്കും. സംഭവത്തിൽ ഷൊർണൂർ ആർ.പി.എഫ് കേസ് എടുത്തു. ബി.ജെ.പിയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിക്കൽ,ട്രെയിനിൽ പോസ്റ്റർ പതിക്കൽ, യാത്രക്കാർക്ക് അസൗകര്യം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
വന്ദേ ഭാരത് ട്രയിനിൽ വി.കെ ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു. വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റേഷൻ അനുവദിച്ച എം.പിക്ക് അഭിവാദ്യങ്ങള്‍ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററാണ് ട്രെയിനിൽ ഒട്ടിച്ചത്.ആർ.പി.എഫ് ഉദ്യോഗസ്ഥർ ഉടൻ പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.
എന്നാൽ വന്ദേഭാരതിൽ പോസ്റ്റർ പതിപ്പിച്ചത് താൻ അല്ലെന്ന് വി.കെ ശ്രീകണ്ഠൻ എം.പിയുടെ പ്രതികരണം. ട്രെയിനിനെ അഭിവാദ്യം ചെയ്യാനാണ് താൻ അവിടെയെത്തിയത്. ഷൊർണൂർ സ്റ്റേഷനിൽ വെച്ച് ആരും പോസ്റ്റർ പതിച്ചിട്ടില്ലെന്നും ഷൊർണൂരിൽ നിന്നും ട്രെയിൻ കടന്ന് പോകുന്ന വിഡിയോ തന്‍റെ പക്കൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈക്കാര്യത്തിൽ തന്‍റെ അറിവോ സമ്മതമോ ഇല്ലെന്നും ഉണ്ടെന്ന് തെളിഞ്ഞാൽ പരസ്യമായി മാപ്പു പറയാം എന്നും ശ്രീകണ്ഠൻ പറഞ്ഞു.
Adjust Story Font
16