വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീർത്തിച്ച് മന്ത്രി വി എൻ വാസവൻ
പ്രതിപക്ഷനേതാക്കളും ബി.ജെ.പി നേതാക്കളും ബിഷപ്പിനെ സന്ദര്‍ശിച്ചത് ദുരുദ്ദേശ്യത്തോടെയാണ്.
മാണിയെ പിന്തുണച്ചതില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ ന്യായീകരണം
പാലാ ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്‍റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും സഹകരണമന്ത്രി വി.എന്‍ വാസവന്‍. ബിഷപ്പുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഖുർആനെ കുറിച്ച് പാലാ ബിഷപ്പിന് നല്ല ധാരണയുണ്ട്. എല്ലാ അടിസ്ഥാന ഗ്രന്ഥങ്ങളെക്കുറിച്ചും പാലാ ബിഷപ്പിന് ധാരണയുണ്ട്. ബിഷപ്പിന്റെ പ്രസംഗം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇടക്കിടെ ചർച്ചകൾ നടത്താറുമുണ്ട്. ബിഷപ്പ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ആരുടെയും പ്രതിനിധിയായല്ല താന്‍ ബിഷപ്പിനെ കാണാനെത്തിയത്. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
നിരവധി വേദികളില്‍ ബിഷപ്പിനൊപ്പം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം നന്നായി പ്രസംഗിക്കുന്ന ആളാണ്. പ്രതിപക്ഷനേതാക്കളും ബി.ജെ.പി നേതാക്കളും സന്ദര്‍ശിച്ചത് ദുരുദ്ദേശ്യത്തോടെയാണ്. താന്‍ വന്നത് സൗഹൃദം പുതുക്കാന്‍ വേണ്ടി മാത്രമാണ്. സമവായനീക്കം നടത്താന്‍ യാതൊരു പ്രശ്‌നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16