Quantcast

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് നൽകും: എസ്.ഡി.പി.ഐ

ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാരെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2022-05-28 14:30:39.0

Published:

28 May 2022 2:23 PM GMT

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് നൽകും: എസ്.ഡി.പി.ഐ
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് നൽകുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാർ. തങ്ങളുടെ ജനാധിപത്യാവകാശം തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വിനിയോഗിക്കാൻ പ്രാപ്തരാണവരെന്നും പി കെ ഉസ്മാൻ വ്യക്തമാക്കി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് തൃക്കാക്കര നിയോജകമണഡലത്തിൽ സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. അതിന് മുമ്പ് 2016 ൽ നടന്ന ജനറൽ അസംബ്ലി തെരഞ്ഞെടുപ്പിൽ 956 വോട്ടുകളുമായി നോട്ടക്ക് പിറകിൽ അഞ്ചാം സ്ഥാനമായിരുന്നു എസ്ഡിപിഐക്ക്. 2011ലാകട്ടെ 869 വോട്ടുകൾ നേടി മൂന്ന് മുന്നണികൾക്കും സ്വതന്ത്രനും പിറകിലെത്താനെ എസ്ഡിപിഐക്ക് കഴിഞ്ഞിരുന്നുള്ളു.

നാളെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടന്നതോടെ പരമാവധി വേഗത്തിലാണ് സ്ഥാനാർഥികൾ വോട്ട് തേടുന്നത്. നാളെ വൈകിട്ട് ആറ് മണിക്ക് പരസ്യ പ്രചാരണം അവസാനിക്കും. ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന്റെ പരിസമാപ്തിയിലേക്ക് തൃക്കാക്കര അടുത്തുകഴിഞ്ഞു. പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർഥികളുടെയും മുന്നണികളുടെയും മുൻപിലുള്ളത് ഇനി ഈ മണിക്കൂറുകളാണ്. അതിനുള്ളിൽ പയറ്റാനുള്ള അടവെല്ലം പയറ്റണം. പോകാൻ ബാക്കിയുള്ള സ്ഥലങ്ങളിൽ പോകണം. വോട്ട് തേടണം. ദിവസങ്ങളായി തുടർന്നുവന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പരിപാടികൾ ഇന്നലെയോടെ അവസാനിച്ചു. രണ്ടിടങ്ങളിലാണ് ഇന്നലെ ഇടവേളകളില്ലാതെ മുഖ്യമന്ത്രി ഓടിയെത്തി പ്രസംഗിച്ചത്.

TAGS :

Next Story