Quantcast

ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കില്ല: ഇ.പി ജയരാജൻ

'ഇടത്പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല'

MediaOne Logo

Web Desk

  • Published:

    6 Jun 2024 11:24 AM GMT

Vote loss in power centers will not affect ldf
X

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തൻ അല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇടത് പക്ഷത്തിന് ഒരു ക്ഷതവും ഉണ്ടായിട്ടില്ല. എന്തെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകും. ഈ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് അടിത്തറയെ ബാധിക്കുന്ന വിഷയമല്ലെന്നും അ​ദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ബിജെപിയെയും ആർഎസ്എസിനെയും ശക്തമായി എതിർക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം രൂപപ്പെട്ടതാണ്. ബിജെപിക്ക് ചില മണ്ഡലങ്ങളിൽ വോട്ട് കൂടിയത് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ആകെ ഒരു ലോക്സഭാ സീറ്റാണ് സിപിഎമ്മിന് നേടാനായത്. ആലത്തൂർ മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ എ.എം ആരിഫ് പരാജയപ്പെടുകയും ചെയ്തു. കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാലാണ് ആലപ്പുഴയിൽ വിജയിച്ചത്.

TAGS :

Next Story