അനധികൃത സ്വത്ത് സമ്പാദനം; മുൻമന്ത്രി വി.എസ് ശിവകുമാർ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കും
2020ൽ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ കള്ളപ്പണ ഇടപാടിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വി.എസ് ശിവകുമാർ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.
ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാറിന്റെ ആസ്തി വകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇ.ഡി കടന്നത്. 2020ൽ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ സുഹൃത്തായ രവീന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
Adjust Story Font
16