'വി.എസ് സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവ്, അവഗണിച്ചുവെന്ന വാർത്ത തോന്നിയവാസം': എം.വി ഗോവിന്ദൻ
വിഎസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്താണെന്നും എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: വി.എസ് അച്ചുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി നിലനിർത്തുമെന്ന് സംസ്ഥാന സെക്രട്ടിറി എം.വി ഗോവിന്ദന്‍. വിഎസിനെ അവഗണിച്ചുവെന്ന വാര്‍ത്ത തോന്നിയവാസമാണെന്നും വിഎസ് പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്താണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദന്റെ പ്രതികരണം.
ഏറ്റവും സമുന്നത നേതാവായ വിഎസ് ഇപ്പോൾ കിടപ്പിലാണ്.കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു. പാർട്ടി കോൺഗ്രസ് കൂടി കഴിഞ്ഞ ശേഷമേ കൃത്യമായി ക്ഷണിതാക്കളെ തീരുമാനിക്കൂ..അക്കൂട്ടത്തിൽ ഏറ്റവും പ്രമുഖൻ വി.എസ് ആണ്.പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനായ അദ്ദേഹം ക്ഷണിതാക്കളിൽ ഉറപ്പായും ഉണ്ടാകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Next Story
Adjust Story Font
16