Quantcast

വാളയാർ കേസ് അട്ടിമറിക്കാൻ നീക്കം; പരാതിയുമായി പെൺകുട്ടികളുടെ കുടുംബവും സമരസമിതിയും

സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. അനൂപ് കെ. ആന്റണിയിൽനിന്ന് നീതി കിട്ടില്ലെന്ന് പെൺകുട്ടികളുടെ കുടുംബം

MediaOne Logo

Web Desk

  • Updated:

    2022-11-26 08:22:15.0

Published:

26 Nov 2022 8:06 AM GMT

വാളയാർ കേസ് അട്ടിമറിക്കാൻ നീക്കം; പരാതിയുമായി പെൺകുട്ടികളുടെ കുടുംബവും സമരസമിതിയും
X

പാലക്കാട്: വാളയാർ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി. അഡ്വ. അനൂപ് കെ. ആന്റണിയെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതിൽ ആശങ്കയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ 'മീഡിയവണി'നോട് പ്രതികരിച്ചു.

നേരത്തെ കുടുംബത്തിന് പറയാനുള്ളത് കേൾക്കാനോ അന്വേഷിക്കാനോ തയാറാകാത്ത പ്രോസിക്യൂട്ടറാണ് അനൂപ് ആന്റണി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സി.ബി.ഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചു. ഈ പ്രോസിക്യൂട്ടറിൽനിന്ന് കുടുംബത്തിനു നീതി കിട്ടില്ലെന്നും ഈ പ്രോസിക്യൂട്ടറിൽ കുടുംബത്തിന് വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു.

പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ സമരസമിതി തീരുമാനം. രാജേഷ് എം. മേനോനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. സി.ബി.ഐ പ്രോസിക്യൂട്ടറായ അനൂപിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചതിലൂടെ വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.

2021 ഡിസം 29ന് ആദ്യ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനുമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. കുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് തന്നെയാണ് സി.ബി.ഐക്ക് വേണ്ടി പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയതെന്നും സമരസമിതി ആരോപിക്കുന്നു.

Summary: ''Adv. Anoop K Antony's appointment as a special prosecutor in Walayar case is an attempt to sabotage the case again'', alleges the mother of the Walayar girls

TAGS :

Next Story